Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ർ​ല​മെൻറ്​...

പാ​ർ​ല​മെൻറ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യം, സ​മാ​ധാ​ന​പ​രം

text_fields
bookmark_border
പാ​ർ​ല​മെൻറ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യം, സ​മാ​ധാ​ന​പ​രം
cancel
camera_alt

പാ​ർ​ല​മെൻറ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യു​ന്ന കു​വൈ​ത്ത്​ പൗ​ര​ൻ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ലേ​ക്ക്​ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മാ​ധാ​ന​പ​രം. സു​താ​ര്യ​മാ​യി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ എ​വി​ടെ​യും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ ന​ട​ന്ന​ത്. കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ പ്ര​ത്യേ​ക ബൂ​ത്ത്​ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​മു​മ്പ്​ വോ​ട്ട​ർ​മാ​രു​ടെ താ​പ​നി​ല പ​രി​ശോ​ധി​ച്ചു.

സാ​ധാ​ര​ണ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും മേ​ൽ​നോ​ട്ട​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച വോ​െ​ട്ട​ടു​പ്പ്​ രാ​ത്രി എ​ട്ടു​വ​രെ നീ​ണ്ടു. 26 സ്​​കൂ​ളു​ക​ൾ വോ​െ​ട്ട​ടു​പ്പ്​ കേ​ന്ദ്ര​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. 13 ബൂ​ത്ത്​ പു​രു​ഷ​ന്മാ​ർ​ക്കും 13 എ​ണ്ണം സ്​​ത്രീ​ക​ൾ​ക്കു​മാ​യി​രു​ന്നു.

അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ജ​യി​ച്ച ബ​ദ​ർ സ​യി​ദ്​ അ​ൽ ആ​സ്​​മി​യെ ഭ​ര​ണ​ഘ​ട​ന കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്. ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൂ​മി​ന്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഭ​ര​ണ​ഘ​ട​ന കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തി​ലെ 14ാമ​ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ര​ണ്ട്​ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 35 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ജ​ന​വി​ധി തേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliment
News Summary - Parliamentary elections are transparent and peaceful
Next Story