Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആരോഗ്യ നിയന്ത്രണങ്ങൾ...

ആരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് കുവൈത്ത്​​ പാർലമെൻറ്​

text_fields
bookmark_border
ആരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് കുവൈത്ത്​​ പാർലമെൻറ്​
cancel
കുവൈത്ത്​ സിറ്റി: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന്​ പാർലമെൻറ്​ നിർദേശിച്ചു. കുത്തിവെപ്പ്​ എടുക്കാത്തവർക്ക്​ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം പിൻവലിക്കണമെന്നും വാക്​സിൻ എടുക്കാത്തവരെയും രാജ്യത്തേക്ക്​ പ്രവേശിപ്പിക്കണമെന്നും നിർദേശിച്ചു.

രണ്ട്​ ഡോസ്​ കുത്തിവെപ്പ്​ എടുത്തവരെ കുത്തിവെപ്പ്​ പൂർത്തിയാക്കിയവരായി പരിഗണിക്കണം, കുത്തിവെപ്പ്​ എടുത്തവരും അല്ലാത്തവരുമായ കുട്ടികളെ ഒരുപോലെ പരിഗണിക്കണം, വിദേശത്തുനിന്ന്​ തിരിച്ചെത്തുന്ന കുവൈത്തികളെ ഒരു പി.സി.ആർ പരിശോധനക്ക്​ മാത്രം വിധേയമാക്കണം, ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തിയവർക്ക്​ 50 ദീനാർ പിഴ ഇൗടാക്കണം, കോടതിയിൽ പോകാതെ പിഴയടക്കാൻ സൗകര്യമൊരുക്കണം, കുത്തിവെപ്പ്​ എടുത്തവരുടെ പാർശ്വഫലം സംബന്ധിച്ച പരാതി സ്വീകരിക്കാൻ മെഡിക്കൽ കമ്മിറ്റി രൂപവത്​കരിക്കണം, കമ്മിറ്റി കൃത്യമായ ഇടവേളകളിൽ മന്ത്രിസഭക്ക്​ റി​പ്പോർട്ട്​ സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ്​ എം.പിമാർ പാർലമെൻറിൽ അവതരിപ്പിച്ച്​ പാസാക്കിയത്​. അതേസമയം, മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ ഇവക്ക്​ നിയമപ്രാബല്യം ഉണ്ടാകൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story