പാർലമെൻററികാര്യ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ്
text_fieldsകുവൈത്ത് സിറ്റി: പാർലമെൻററീകാര്യമന്ത്രി ആദിൽ അൽ ഖറാഫിക്കെതിരെ കുറ്റവിചാരണ പ്രമേയം. മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി റിയാദ് അൽ അദസാനി എം.പിയാണ് മന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. മന്ത്രാലയങ്ങളിലേക്കുള്ള നിയമനം, പാർലമെൻറ് നടപടികളിലെ നിരീക്ഷണ കുറവ്, ബജറ്റിലെ വഴിവിട്ട രീതികൾ എന്നീ മൂന്നു ആരോപണങ്ങളാണ് പ്രമേയത്തിൽ പ്രധാനമായും എടുത്ത് കാട്ടിയത്. അതിനിടെ, മന്ത്രിക്കെതിരെ അദസാനിയുടെ കുറ്റവിചാരണ നോട്ടീസ് കൈപ്പറ്റിയതായി സ്പീക്കർ മർസൂഖ് അൽ ഗാനിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറകിനെതിരെ നേരത്തെ സമർപ്പിച്ച കുറ്റവിചാരണക്ക് ശേഷമായിരിക്കും ആദിൽ അൽ ഖറാഫിക്കെതിരെയുള്ളത് പരിഗണിക്കുകയെന്ന് സ്പീക്കർ പറഞ്ഞു. അതേസമയം, അഞ്ച് എം.പിമാർ പാർലമെൻറ് ഹാളിൽ യോഗം ചേർന്ന് പ്രധാനമന്ത്രിക്കും മന്ത്രിക്കുമെതിരെയുള്ള കുറ്റവിചാരണകളിൽ സ്വീകരിക്കേണ്ട നയനിലപാടുകളെ കുറിച്ച് ചർച്ച ചെയ്തു. ഖാലിദ് അൽ ഉതൈബി, ഉമർ അൽ തബ്തബാഇ, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, മുബാറക് അൽ ഹജ്റുഫ്, താമിർ അൽ സുവൈത്ത് എന്നീ എം.പിമാരാണ് യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
