പാർലമെൻറ് കൈയേറ്റം: അപ്പീൽ കോടതിയുടെ വിധി ബാലിശമെന്ന് േപ്രാസിക്യൂഷൻ
text_fieldsകുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റക്കേസുമായി ബന്ധപ്പെട്ട് അപ്പീൽ കോടതി പുറപ്പെടുവിച്ച വിധി ബാലിശമാണെന്ന് സുപ്രീംകോടതിയിൽ േപ്രാസിക്യൂഷൻ നിരീക്ഷണം. തങ്ങൾക്കെതിരെ ചുമത്തിയ കുറ്റത്തെ നിയമപരമായി പ്രതിരോധിക്കാൻ പ്രതികൾക്ക് അവസരം ലഭിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത്. അപ്പീൽ കോടതിയിൽ വിധി പ്രസ്താവിക്കുമ്പോൾ ഈ അവകാശം പ്രതികൾക്ക് ലഭിക്കുകയെന്നത് അടിസ്ഥാന ഘടകമാണെന്നും േപ്രാസിക്യൂഷൻ അഭിപ്രായപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല.
അതിനിടെ, പാർലമെൻറ് കൈയേറ്റക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷെൻറ ഭാഗത്തുനിന്നുണ്ടായത് നിരീക്ഷണം മാത്രമാണെന്ന് പ്രമുഖ ഭരണഘടന കോടതി വിദഗ്ധൻ ഡോ. മുഹമ്മദ് അൽ ഫൈലി പറഞ്ഞു. േപ്രാസിക്യൂഷെൻറ നിരീക്ഷണംകൂടി പരിഗണിച്ച് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതായിരിക്കും കേസിലെ അന്തിമ വിധിയെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെൻറ് അംഗങ്ങളടക്കം പ്രതികളായ കേസിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പഠിക്കാനായിരുന്നു സുപ്രീംകോടതി േപ്രാസിക്യൂഷനെ ചുമതലപ്പെടുത്തിയത്.
അതേസമയം, േപ്രാസിക്യൂഷൻ നിരീക്ഷണം പ്രതികൾക്ക് അനുകൂലമായ അന്തിമ വിധിയുണ്ടാകാൻ സാധ്യതയേറ്റുന്നുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേസിൽ കുറ്റാന്വേഷണ കോടതി മുഴുവൻ പ്രതികളെയും വെറുതെ വിടുകയായിരുന്നു. തുടർന്ന് സർക്കാറിെൻറ അപേക്ഷയിൽ അപ്പീൽ കോടതിയാണ് പ്രതികൾക്ക് വ്യത്യസ്ത രീതിയിൽ തടവുവിധിച്ചത്. പാർലമെൻറ് അംഗങ്ങളായ ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബശ് ഉൾപ്പെടെയുള്ളവർ ഇതിനകം കസ്റ്റഡിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.