Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുട്ടികളുടെ ഓൺലൈൻ...

കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കണം; രക്ഷിതാക്കൾക്ക് നിർദേശം

text_fields
bookmark_border
കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കണം; രക്ഷിതാക്കൾക്ക് നിർദേശം
cancel

കുവൈത്ത് സിറ്റി: കുട്ടികളുടെ ഓൺലൈൻ ഇടപാട് നിരീക്ഷിക്കണമെന്ന് രക്ഷിതാക്കളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. തീവ്രവാദ ഉള്ളടക്കങ്ങളും സംശയകരമായ അക്കൗണ്ടുകളുമായി ബന്ധപ്പെടുന്നതിനെതിരെ അതിജാഗ്രത പുലർത്തണം.

ഓൺലൈൻ വഴി തെറ്റായി സ്വാധീനിക്കാനുള്ള ശ്രമം സംഘടിതമായി നടക്കുന്നുണ്ട്. ‘ഡിജിറ്റൽ ലോകത്തെ നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ഉത്തരവാദിത്തം’ തലക്കെട്ടിലാണ് മന്ത്രാലയം ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്. തീവ്രവാദ സംഘടനയായ ഐ.എസുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുവൈത്തിലെ ആരാധനാലയത്തിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ ഇടപാടുകളും താൽപര്യങ്ങളും സംബന്ധിച്ച് കുട്ടികളോട് തുറന്നുസംസരിക്കണം.

കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കുന്നതിൽ കുടുംബത്തിന്റെ ജാഗ്രത തന്നെയാണ് ഏറ്റവും പ്രധാനമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaChildrenmobile phoneskuwait interior ministry
News Summary - Parents advised to monitor children's online interactions
Next Story