പൽപക് വനിത വേദി വനിതദിനാഘോഷം
text_fieldsപൽപക് വനിത വേദി വനിതദിനാഘോഷം പരിപാടിയിൽ സുഷമ ശബരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) വനിത വേദിയുടെ അഭിമുഖ്യത്തിൻ വനിതദിനാഘോഷം സംഘടിപ്പിച്ചു. അബാസിയാ കലാ സെന്ററിൽ നടന്ന ആഘോഷ പരിപാടിയിൽ വനിതവേദി ജനറർ കൺവീനർ സുഷമ ശബരി അധ്യക്ഷത വഹിച്ചു. പൽപക് ബാല സമിതി കൺവീനർ രാജി ജയരാജ് ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് സക്കീർ പുതുനഗരം, വീണാ സതീഷ്, ശോഭാ ദിനേഷ് എന്നിവർ സംസാരിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ഏരിയകളിൽ നിന്നുള്ള വനിത അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. സാലഡ് മേക്കിങ്, സ്നാക്സ് മേക്കിങ്, മെഹന്ദി ഡിസൈൻ മത്സരങ്ങളും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടത്തി. മീരാ വിനോദ് സ്വാഗതവും അജിതാ അനൂപ് നന്ദിയും പറഞ്ഞു.

