പൽപക് സാൽമിയ ഏരിയ കുടുംബസംഗമം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സാൽമിയ ഏരിയ കുടുംബസംഗമം
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സാൽമിയ ഏരിയ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഹാളിൽ നടന്ന ചടങ്ങിൽ സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശോഭ ദിനേശ് സ്വാഗതവും രാജേഷ് ബാലഗോപാൽ നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംരാജ്, രാജി ജയരാജ്, ജിത്തു, സുരേഷ് കുമാർ, ശശികുമാർ എന്നിവർ സംസാരിച്ചു.
2025 വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. രാജേന്ദ്രൻ ചെറൂളിയെ ഏരിയ പ്രസിഡന്റായും, സുധീർ കുമാറിനെ ഏരിയ സെക്രട്ടറിയായും കൂടാതെ 20 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കുടുംബസംഗമത്തിൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.

