‘പൽപക്’ ഓണാഘോഷം വിപുലമായി ആഘോഷിച്ചു
text_fields‘പൽപക്’ ഓണാഘോഷം ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണാഘോഷം ‘പാലക്കാടൻ മേള- 2025’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. അബ്ബാസിയ ആസ്പെയർ ഇന്ത്യൻ സ്കൂളിൽ ആഘോഷം ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.
പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി പി.എൻ. കുമാർ, മെട്രോ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ ഫൈസൽ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ മനോജ് പരിയാനി നന്ദിയും പറഞ്ഞു.
‘പൽപക്’ ഓണാഘോഷ കലാപരിപാടിയിൽനിന്ന്
പൂക്കള മത്സരം, ചെണ്ടമേളം, പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സംഗീത പരിപാടി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

