പൽപക് ബാലസമിതി ശിശുദിനം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഫേസ് ബുക്ക് പേജിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. 50ലധികം വരുന്ന ബാലസമിതി അംഗങ്ങൾ വിവിധ ഇടങ്ങളിൽനിന്ന് അവതരിപ്പിച്ച പരിപാടികൾ കോർത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്.
തത്സമയം തന്നെ നൂറുകണക്കിന് ആളുകൾ വീക്ഷിച്ചു. ശ്രുതി ഹരീഷിെൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രമുഖ എച്ച്.ആർ ട്രെയിനർ മധു ഭാസ്കരൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തി. ജിതേഷ് എം. വാര്യർ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് അപ്പുകുട്ടൻ സ്വാഗതം പറഞ്ഞു. ആൻ മരിയൻ ജിജു ശിശുദിന സന്ദേശം നൽകി. പൽപക് പ്രസിഡൻറ് പി.എൻ. കുമാർ, ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷാധികാരി സുരേഷ് മാധവൻ, വനിത വേദി കൺവീനർ ബിന്ദു വരദ, ബാലസമിതി ജോയൻറ് കൺവീനർ വിമല വിനോദ്, ചന്ദന സതീഷ് എന്നിവർ സംസാരിച്ചു. അഭിരാം ശബരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

