Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൽപക് ബാലസമിതി ഗാന്ധിജയന്തി ആഘോഷം

text_fields
bookmark_border
പൽപക് ബാലസമിതി ഗാന്ധിജയന്തി ആഘോഷം
cancel

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ബാലസമിതി ഗാന്ധിജയന്തി ആഘോഷിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. അബ്ബാസിയ ഏരിയ ബാലസമിതി പ്രസിഡന്റ് അഖിലേഷ് മധു സ്വാഗതം പറഞ്ഞു. പൽപക് ബാലസമിതി പ്രസിഡന്റ് ദിയ പ്രസാദ് അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സാൽമിയ ഏരിയ ബാലസമിതി പ്രസിഡന്റ് സ്നേഹ സതീഷ് എന്നിവർ ആശംസകൾ നേർന്നു. ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര എന്ന പരിപാടിയും, തുടർന്ന് കുട്ടികൾക്കായുള്ള ഓൺലൈൻ ക്വിസ് മത്സരവും നടന്നു. ബാലസമിതി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. ഫർവാനിയ ഏരിയ ബാലസമിതി പ്രസിഡന്റ് അദ്വൈത് രാജേഷ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palpak Bala Samiti Gandhi Jayanti Celebration
Next Story