പൽപക് 15ാം വാർഷികാഘോഷം
text_fieldsപൽപക് വാർഷികാഘോഷഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) 15ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ ആഘോഷപരിപാടികൾ പൽപക് സ്ഥാപക അംഗവും പ്രസിഡന്റുമായ പി.എൻ. കുമാർ ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗങ്ങൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. സാംസ്കാരിക സമ്മേളനവും വിവിധ ഏരിയകളുടെ കലാപരിപാടികളും അരങ്ങേറി. ഉപദേശക സമിതി അംഗങ്ങൾ, കേന്ദ്ര സമിതി ഭാരവാഹികൾ, വിവിധ ഏരിയ, യൂനിറ്റ്തല ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ച് ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതവും ട്രഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

