Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ ക​ല...

കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ  പു​ര​സ്‌​കാ​രം പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​ക്ക്

text_fields
bookmark_border
കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ  പു​ര​സ്‌​കാ​രം പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​ക്ക്
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ ഏ​ര്‍പ്പെ​ടു​ത്തി​യ ഈ ​വ​ര്‍ഷ​ത്തെ ഡോ. ​വി. സാം​ബ​ശി​വ​ന്‍ സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​ന് മു​ൻ മ​ന്ത്രി​യും സി.​പി.​എം നേ​താ​വു​മാ​യ പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യെ തി​ര​ഞ്ഞെ​ടു​ത്തു. ആ​ഗ​സ്​​റ്റ്​ 12, ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന്​ ​പ​ട്ടാ​മ്പി ചി​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്. ച​ട​ങ്ങി​ല്‍ ക​ല ട്ര​സ്​​റ്റ്​ എ​ല്ലാ വ​ര്‍ഷ​വും ന​ല്‍കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ എ​ന്‍ഡോ​വ്മ​​െൻറ്​ വി​ത​ര​ണ​വും ന​ട​ക്കും.

മ​ല​യാ​ളം മീ​ഡി​യ​ത്തി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത മാ​ര്‍ക്കോ​ടെ പ​ത്താം ത​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് എ​ൻ​ഡോ​വ്മ​​െൻറ്​ ല​ഭി​ക്കു​ക. ക​ല കു​വൈ​ത്ത്​ 40ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി, ഈ ​വ​ർ​ഷം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന 40 കു​ട്ടി​ക​ള്‍ക്കാ​ണ് വി​ദ്യാ​ഭ്യാ​സ എ​ന്‍ഡോ​വ്മ​​െൻറ്​ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന്​ ക​ല ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ, ക​ല ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ന്‍ പ​ന​ങ്ങാ​ട്, ക​ല കു​വൈ​ത്ത്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജെ. ​സ​ജി, റോ​യി നെ​ൽ​സ​ൺ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ 2000 മു​ത​ല്‍ തു​ട​ക്ക​മി​ട്ട​താ​ണ് ഡോ. ​വി. സാം​ബ​ശി​വ​​​െൻറ പേ​രി​ലു​ള്ള പു​ര​സ്‌​കാ​രം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ.​എ​ൻ.​വി. കു​റു​പ്പ്, പി. ​ഗോ​വി​ന്ദ​പി​ള്ള, പ്ര​ഭാ​വ​ര്‍മ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ, കെ.​പി.​എ.​സി. സു​ലോ​ച​ന, നി​ല​മ്പൂ​ര്‍ ആ​യി​ഷ, പി.​കെ. മേ​ദി​നി, അ​നി​ല്‍ നാ​ഗേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ര​ന്‍ ത​മ്പി, കെ.​ആ​ർ. മീ​ര, ഇ​ബ്രാ​ഹിം വെ​ങ്ങ​ര എ​ന്നി​വ​ര്‍ക്കാ​ണ് അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspaloli mohammed kuttymalayalam news
News Summary - paloli mohammed kutty-kuwait-gulf news
Next Story