ഓശാന പെരുന്നാൾ ആചരിച്ചു
text_fieldsകുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് സംഘടിപ്പിച്ച ഓശാനപെരുന്നാൾ
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) ഓശാന പെരുന്നാൾ ആചരിച്ചു. കുവൈത്ത് സിറ്റി ഹോളിഫാമിലി കോ- കത്തീഡ്രൽ, ഹോളി ഫാമിലി ഹാളിൽ പ്രത്യേക ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടത്തി. ചടങ്ങുകൾക്ക് ഫാ. ജോൺ തുണ്ടിയത്ത് മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്കുശേഷം ഫ്രണ്ട്സ് ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ നേർച്ചയും ക്രമീകരിച്ചു.
കെ.എം.ആർ.എം പ്രസിഡന്റ് ജോജിമോൻ തോമസ്, ജനറൽ സെക്രട്ടറി ലിബു ജോൺ, ട്രഷറർ ടിങ്കു ജോയ്, ജനറൽ കൺവീനർ ആൽഫ്രഡ് ചാണ്ടി, സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓശാന പെരുന്നാളിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

