ഫലസ്തീൻ ഐക്യദാർഢ്യം; കെ.കെ.എം.എ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു
text_fieldsകെ.കെ.എം.എ പ്രാർഥന സദസ്സ് പി.കെ. അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇസ്രായേലി ഭരണകൂടത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാർഥന സദസ്സ് കേന്ദ്ര രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫലസ്തീൻ ജനതക്കായി നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉത്കൃഷ്ടമായിട്ടുള്ളത് മനമുരുകിയുള്ള പ്രാർഥനകളാണെന്ന് അദ്ദേഹം ഉണർത്തി.

കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. മത കാര്യ സമിതി വൈസ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി പ്രാർഥനക്കു നേതൃത്വം നൽകി. കേന്ദ്ര നേതാക്കളായ നവാസ് ഖാദിരി, എ.ടി. നൗഫൽ, എച്.എ. ഗഫൂർ, ഒ.എം. ഷാഫി, അസ്ലം ഹംസ, കെ.സി. അബ്ദുൽ കരീം, അഷ്റഫ് മങ്കാവ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, പി.എം. ജാഫർ, സംസം റഷീദ്, സുൽഫിഖർ, സോൺ ഭാരവാഹികളായ വി.കെ. നാസർ, മുഹമ്മദ് അലി കടിഞ്ഞിമൂല, അബ്ദുൽ ലത്തീഫ് ശാദി, ബ്രാഞ്ച് നേതാക്കളായ നയീം ഖാദിരി, ശറഫുദ്ധീൻ, ഫിറോസ്, അബ്ദുൽ റഷീദ്, റഹൂഫ്, കമറുദ്ദീൻ, അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, ശറഫുദ്ധീൻ വള്ളി, യൂസുഫ് റഷീദ്, അബ്ദുൽ ലത്തീഫ് ചങ്ങളംകുളം, പി.പി.പി സലീം, സാബിർ, മുഹ്ത്താർ എന്നിവർ സംസാരിച്ചുകേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി ഒ.പി. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

