ഫലസ്തീൻ പ്രധാനമന്ത്രി കുവൈത്തിലെത്തി
text_fieldsഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇസ്തയ്യിഹിനെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇസ്തയ്യിഹ് ഒൗദ്യോഗിക സന്ദർശന ഭാഗമായി കുവൈത്തിലെത്തി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിമാരായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ്, അബ്ദുല്ല അൽ റൂമി, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഫലസ്തീനിൽ ഇസ്രായേൽ അതിക്രമം കഴിഞ്ഞയുടനെയുള്ള സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഫലസ്തീന് ഉറച്ച പിന്തുണ നൽകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് കുവൈത്ത്. അന്താരാഷ്ട്ര വേദികളിലെല്ലാം ഫലസ്തീന് നീതി ലഭ്യമാക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെടാറുണ്ട്.

