ഫലസ്തീന് ഐ.എൽ.ഒ നിരീക്ഷക പദവി: ന്യായമായ അവകാശങ്ങൾക്കുള്ള അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീന് നോൺമെംബർ നിരീക്ഷക പദവി നൽകാനുള്ള ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) തീരുമാനത്തെ കുവൈത്ത് പ്രശംസിച്ചു. ജനീവയിൽ നടന്ന ഐ.എൽ.ഒയുടെ 113ാമത് സെഷനിലാണ് തീരുമാനം എടുത്തത്. ഫലസ്തീൻ ജനതയുടെ ന്യായമായ ലക്ഷ്യത്തിനും അവകാശങ്ങൾക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ പ്രമേയം.
2024ൽ യു.എൻ ജനറൽ അസംബ്ലി ഫലസ്തീന് യു.എന്നിൽ പൂർണ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ച പ്രമേയവുമായി ഇത് പൊരുത്തപ്പെടുന്നതായും കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി. 1967ലെ അതിർത്തികളും കിഴക്കൻ ജറുസലം തലസ്ഥാനവുമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിന് കുവൈത്തിന്റെ അചഞ്ചലമായ പിന്തുണയും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

