സാൽമിയ ഇസ്ലാഹീ മദ്റസയിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം
text_fieldsസാൽമിയ ഇസ്ലാഹി മദ്റസയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഗസ്സയിലെ നിരപരാധികളായ പിഞ്ചുകുട്ടികളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഫലസ്തീൻ ജനതയും നേരിടുന്ന ക്രൂരതകളെ ഓർമപ്പെടുത്തിയും അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചും സാൽമിയ ഇസ്ലാഹീ മദ്റസയിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു.
കുട്ടികൾ തയാറാക്കിയ പ്ലക്കാർഡുകളും ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ കഫിയയും അണിഞ്ഞ് ഐക്യദാർഢ്യത്തിന്റെ സന്ദേശം പ്രകടമാക്കി. ഫലസ്തീനെക്കുറിച്ചുള്ള പ്രസന്റേഷൻ, പ്രസംഗങ്ങൾ, പ്രാർഥനകൾ, ഗാനങ്ങൾ, പ്രതിജ്ഞ എന്നിവയിലൂടെ കുട്ടികൾ ഫലസ്തീന്റെ ദുഃഖകരമായ സാഹചര്യവും ഫലസ്തീൻ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും ഉണർത്തി. ഫലസ്തീൻ ഒറ്റക്കല്ല ഞങ്ങൾ അവരോടൊപ്പം നിൽക്കുന്നു.
അവരെ എന്നും നമ്മുടെ പ്രാർഥനകളിൽ ഓർക്കും’എന്ന പ്രതിജ്ഞയോടെ വിദ്യാർത്ഥികൾ ഐക്യദാർഢ്യ ദിനത്തെ അവിസ്മരണീയമാക്കി. രക്ഷിതാക്കളും ഇസ്ലാഹി സെന്റർ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കുവൈത്ത് കേരളാ ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി. എൻ. അബ്ദുല്ലത്തീഫ് മദനി മുഖ്യാതിഥിയായി. മദ്റസാ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

