ഫലസ്തീന് ഐക്യദാർഢ്യവും ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി സ്കൂൾ വിദ്യാർഥികൾ
text_fieldsഫലസ്തീൻ ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്കൂൾ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്കൂൾ വിദ്യാർഥികൾ. രാജ്യവ്യാപകമായി വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിൽ പ്രതിഷേധവും ഫലസ്തീനിയൻ സമപ്രായക്കാരോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു. ഇസ്രായേൽ അധിനിവേശത്തിനെതിരായ പോസ്റ്ററുകൾ, ഫലസ്തീൻ പതാക എന്നിവ കുട്ടികൾ ഉയർത്തിപ്പിടിച്ചു. ഫലസ്തീന്റെയും ചരിത്രപ്രധാന സ്ഥലങ്ങളുടെയും ആരാധനാലയങ്ങളുടെയും ചിത്രങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയും പ്രദർശിപ്പിച്ചു.
ഫലസ്തീനികളുടെ പോരാട്ടത്തിന് പിന്തുണ -ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിന് കുവൈത്തിന്റെ പിന്തുണ ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ആവർത്തിച്ചു. അധിനിവേശ ഫലസ്തീനിലെ സയണിസ്റ്റ് സംഘങ്ങൾക്കെതിരെ കുവൈത്ത് യുദ്ധത്തിന്റെ അവസ്ഥയിലാണെന്ന് പ്രഖ്യാപിക്കുന്ന 1967ലെ അമീർ ഉത്തരവിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികളുടെ അവകാശത്തിനും നീതിക്കും വേണ്ടിയുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയെ സൂചിപ്പിക്കുന്ന പ്രഖ്യാപനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ സഹോദരങ്ങളെ സംരക്ഷിക്കാനും രക്തസാക്ഷികൾക്ക് കരുണ നൽകാനും ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരതയിൽനിന്ന് അൽ അഖ്സ മസ്ജിദിനെ മോചിപ്പിക്കാനും ശൈഖ് തലാൽ പ്രാർഥിച്ചു.
ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

