ഫലസ്തീൻ പ്രശ്നം; അസാധാരണ അറബ് ഉച്ചകോടി ഇന്ന്, കിരീടാവകാശി പങ്കെടുക്കും
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശവും അക്രമവും തുടരവെ പ്രതിരോധ സംവിധാനങ്ങൾ ചർച്ചചെയ്യുന്നതിനായി ചൊവ്വാഴ്ച കൈറോയിൽ അസാധാരണ അറബ് ഉച്ചകോടി ചേരും. ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കുന്നതിനെ ഉച്ചകോടി ചോദ്യം ചെയ്യും. ഫലസ്തീനികളുടെ ന്യായമായ ലക്ഷ്യം ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങളെ ഉയർത്തിക്കാട്ടും. ഉച്ചകോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്ദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കുവൈത്ത് ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കും. യുദ്ധത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണം. കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് പാർപ്പിടം ഒരുക്കൽ എന്നിവയെല്ലാം ഉച്ചകോടി ചർച്ചചെയ്യുമെന്നാണ് സൂചന. വെസ്റ്റ് ബാങ്കിലെ ചില നഗരങ്ങളിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും അഭിസംബോധന ചെയ്യും. മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള ഏക മാർഗമായി ദ്വിരാഷ്ട്ര പരിഹാരത്തിന് ഉച്ചകോടി ഊന്നൽ നൽകുമെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

