പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണാഘോഷം ‘പാലക്കാടൻ മേള-2024’ എന്ന പേരിൽ വിവിധ പരിപാടികളോടെ കൊണ്ടാടി. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷം സുനിൽ പരകപാടത്ത് ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ചു.
ശ്രീലങ്കൻ എയർലൈൻസ് മാനേജർ ഡിമിത്ര ഡെ അൽവിസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രേംരാജ്, സുരേഷ് പുളിക്കൽ, ജിജു മാത്യു, സുഷമ, രാജി മാവത്ത്, അനാമിക അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പോഗ്രാം കൺവീനർ പി.എൻ. കുമാർ സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. പൂക്കള മത്സരം, മെഗാ തിരുവാതിര എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ഓണസദ്യയും ഒരുക്കിയിരുന്നു.
പൽപക് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഷ്ണുദാസ്, അശ്വതിരാജ്, രാജു ചുരത്തിൽ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

