പൽപക് ബാലസമിതി റിപ്പബ്ലിക് ദിനാഘോഷം
text_fieldsപൽപക് ബാലസമിതി റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: പൽപക് ബാലസമിതി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ പാർവതി വിശ്വനാഥും ക്ഷേത്ര രമേശും പ്രാർഥന ഗാനങ്ങൾ ആലപിച്ചു. അർജുൻ ഉദയ് നമ്പ്യാർ സ്വാഗതം പറഞ്ഞു. ആൻ മറിയം ജിജു അധ്യക്ഷത വഹിച്ചു. മേധലക്ഷ്മി മുരളി റിപ്പബ്ലിക് ദിന സന്ദേശം നൽകി. പൽപക് പ്രസിഡൻറ് പ്രേംരാജ്, ജനറൽ സെക്രട്ടറി ജിജു മാത്യു, രക്ഷാധികാരി പി.എൻ. കുമാർ, ബാലസമിതി ജനറൽ കൺവീനർ വിമല വിനോദ്, വനിതാവേദി ജനറൽ കൺവീനർ സിന്ധു സുനിൽ, അഷിക അനിൽകുമാർ, ജാനകി ഹരിഹരൻ എന്നിവർ സംസാരിച്ചു. ചന്ദന സതീഷ് നന്ദി പറഞ്ഞു. പൽപക് ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്ത കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.

