പാ​കി​സ്​​താ​നു​മേ​ലു​ള്ള​ വി​സ നി​യ​ന്ത്ര​ണം കു​വൈ​ത്ത്​ ല​ഘൂ​ക​രി​ക്കും

  • പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന; പ്ര​ഖ്യാ​പ​നം വൈ​കാ​തെ​യു​ണ്ടാ​വും

13:01 PM
23/05/2019
പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പാ​കി​സ്​​താ​ൻ പൗ​ര​ന്മാ​ർ​ക്കു മേ​ലു​ള്ള വി​സ നി​യ​ന്ത്ര​ണം കു​വൈ​ത്ത്​ ല​ഘൂ​ക​രി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​താ​യാ​ണ്​ വി​വ​രം. പ്ര​ഖ്യാ​പ​നം വൈ​കാ​തെ ഉ​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ഭ്യ​ർ​ഥ​ന അ​ട​ങ്ങി​യ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​​െൻറ​യും പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​രി​ഫ്​ അ​ൽ​വി​യു​ടെ​യും ക​ത്ത്​ പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ കൈ​മാ​റി. 


സു​ര​ക്ഷ ഭീ​ഷ​ണി​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള പൊ​തു റി​ക്രൂ​ട്ട്മ​െൻറ് 2011 മു​ത​ൽ കു​വൈ​ത്ത്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സി​റി​യ, ഇ​റാ​ഖ്, ഇ​റാ​ൻ, പാ​കി​സ്താ​ൻ, അ​ഫ്ഗാ​നി​സ്​​താ​ൻ, യ​മ​ൻ എ​ന്നീ രാ​ഷ്​​ട്ര​ക്കാ​ർ​ക്കാ​ണ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന രാ​ഷ്​​ട്രീ​യ അ​സ്​​ഥി​ര​ത​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണം.

Loading...
COMMENTS