പാക് ഡോക്ടർമാരും നഴ്സുമാരും കുവൈത്തിൽ എത്തി
text_fieldsകുവൈത്ത് സിറ്റി: പ്രത്യേക റിക്രൂട്ട്മെന്റിന്റെ ഭാഗമായി പാകിസ്താനിൽ നിന്നുള്ള 180 ഡോക്ടർമാരും നഴ്സുമാരും കുവൈത്തിലെത്തി. ഇരു സർക്കാറുകളും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമാണ് ഈ ബാച്ച് എത്തിയതെന്ന് കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് ഫാറൂഖ് പറഞ്ഞു.
കൊറോണ പകർച്ചവ്യാധിക്കുശേഷം രാജ്യത്ത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ടെന്നും, ഞങ്ങളിലുള്ള വിശ്വാസത്തിന് കുവൈത്ത് സർക്കാറിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങളുടെ ഡോക്ടർമാരും നഴ്സിങ് സ്റ്റാഫും പ്രഫഷനലാണെന്നും മികച്ച അനുഭവപരിചയമുണ്ടെന്നും മികച്ച ഡോക്ടർമാരെയാണ് പാകിസ്താൻ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ ജനങ്ങൾക്ക് സേവനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും മാലിക് ഫാറൂഖ് പറഞ്ഞു. ഈവർഷം കൂടുതൽ വിദേശ ഡോക്ടർമാരെയും നഴ്സുമാരേയും രാജ്യത്ത് എത്തിക്കുമെന്ന് ആരോഗ്യ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനായി വിവിധ രാജ്യങ്ങളുമായി കരാർ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

