വർണങ്ങളുടെ ആഘോഷമായി 'നിറം-2022' ചിത്രരചന മത്സരം
text_fieldsകല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
കുവൈത്ത് സിറ്റി: കുട്ടികളുടെ പങ്കാളിത്തവും കലയുടെ ആഘോഷവും കൊണ്ട് ശ്രദ്ധേയമായി കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ചിത്രരചന മത്സരം. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന 'നിറം 2022'ൽ ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലായി 2800ലധികം കുട്ടികൾ പങ്കെടുത്തു. നിരവധി രക്ഷിതാക്കളും അവർക്കായുള്ള മത്സരത്തിൽ പങ്കുചേർന്നു.
ഇഫ്കോ മാർക്കറ്റിങ് മാനേജർ നാഗരാജൻ ഉദ്ഘാടനം ചെയ്തു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഗീതിക അഹൂജ, അമേരിക്കൻ ടൂറിസ്റ്റർ പ്രതിനിധി മുരളി എന്നിവർ സംസാരിച്ചു. ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധി രാംദാസ് ഓപൺ കാൻവാസ് പെയിന്റിങ് ഉദ്ഘാടനം ചെയ്തു. കല (ആർട്ട്) പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി. രാകേഷ്, പ്രോഗ്രാം ജനറൽ കൺവീനർ അജിത് കുമാർ, ട്രഷറർ അഷ്റഫ് വിതുര, ഫാബെർ കാസ്റ്റ് പ്രതിനിധി കാർത്തിക് റുവൈസ്, ആസ്പയർ സ്കൂൾ മാനേജർ ടോബി, ബദർ അൽസമ മാനേജർ അബ്ദുൽ ഖാദർ, ജോസ് ആലുക്കാസ് മാനേജർ അസീസ്, കല ആർട്ട് ഭാരവാഹികളായ അനീച ഷൈജിത്, ജ്യോതി ശിവകുമാർ, വി.പി. മുകേഷ്, ശിവകുമാർ, കെ. സാദിഖ്, ആ൪ട്ടിസ്റ്റുമാരായ ശശികൃഷ്ണൻ, എം.വി. ജോണ്, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരായി.
മത്സര ഫലം ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

