നാടോർമകളിൽ ഒത്തുകൂടി 'പടന്ന കൂടാരം'
text_fieldsപടന്ന കൂട്ടായ്മയിലെ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ പടന്നക്കാരുടെ കൂട്ടായ്മ കബദ് റിസോർട്ടിൽ ദ്വിദിന പിക്നിക് സംഘടിപ്പിച്ചു. 'പടന്ന കൂടാരം' എന്ന പരിപാടി നാടോർമകളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സൗഹൃദം പുതുക്കുന്നതിനുള്ള അവസരവുമായി. കലാ കായിക വിനോദ പരിപാടികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തു.
കൂട്ടായ്മ പ്രസിഡന്റ് കെ.വി. കുഞ്ഞി മൊയ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അൻസാരി പള്ളിക്കലകത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കുവൈത്തിൽ 25, 50 വർഷങ്ങൾ പ്രവാസജീവിതം പൂർത്തീകരിച്ചവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഷംസീര്‍ നാസർ കാദർ കൈതക്കാട്, ഇഖ്ബാൽ മാവിലാടം, എ.ജി. അബ്ദുള്ള, അഹമ്മദ് എടച്ചാക്കൈ, മിസ്ഹബ് മാടമ്പില്ലത്ത്, ഫാറൂഖ് തെക്കേക്കാട്, ഷാഫി വലിയപറമ്പ, തസ്ലീം, കാദർ കൈതക്കാട്, വ്ലോഗർ ആസിയ ഫൈസൽ എന്നിവർ ആശംസകൾ നേർന്നു.
എക്സിക്യൂട്ടിവ് മെംബർമാരായ ഹനീഫ, ബഷീർ, വി.കെ. റഹീം, അഷ്റഫ്, മുഹമ്മദലി പടന്ന, ടി.എം.സി. ജാഫർ, കെ.വി. ഫൈസൽ, വി.കെ. അമീർ, സമീർ ബി.സി, റഹീസ്, അബു, ഷംസീർ ബി.സി, വി.കെ. സലീം എന്നിവർ പരിപാടി നിയന്ത്രിച്ചു. വിജയികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി. മുഹമ്മദ് അലി പടന്ന നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

