രേഖകൾ പുതുക്കിയില്ല; 325 പ്രവാസികളുടെ താമസ വിലാസങ്ങൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിലാസം മാറിയവരുടെ സിവില്‍ ഐ.ഡികളിലെ വിലാസം നീക്കം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 325 പ്രവാസികളുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായാണ് നടപടി. ഇതുവരെ ആയിരക്കണക്കിന് പേരുടെ വിലാസമാണ് അസാധുവാക്കിയത്.
കെട്ടിടങ്ങൾ പൊളിച്ചതിനെ തുടര്‍ന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

