പി.എൻ. മുസ്തഫക്ക് യാത്രയയപ്പ്
text_fields30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പി.എൻ. മുസ്തഫക്ക് കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഖൈത്താൻ ബ്രാഞ്ച് മുൻ സജീവ പ്രവർത്തകനായിരുന്ന പി.എൻ. മുസ്തഫക്ക് യാത്രയയപ്പ് നൽകി. ഫർവാനിയ ദ്വൈഹി പാലസിൽ നടന്ന ചടങ്ങിൽ ഖൈത്താൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡൻറ് എം.കെ. സാബിർ ഉപഹാരം ന്നൽകി.
സോണൽ നേതാക്കളായ ലത്തീഫ് എടയൂർ, അബൂബക്കർ മയ്യേരി, എം.കെ. മുസ്തഫ, ബ്രാഞ്ച് ട്രഷറർ കെ.സി. ഖാലിദ്, ഓർഗനൈസിങ് സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ, വൈസ് പ്രസിഡൻറുമാരായ ഹുവൈസ് അബ്ദുല്ല, പി.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.

