പി. കെ. സുബൈർ അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsപി. കെ. സുബൈർ അനുസ്മരണം മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കൊടുവള്ളി മുനിസിപ്പൽ കൗൺസിലറും മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ പി.കെ.സുബൈർ അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ് യുസഫ് പൂനൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ.മുഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്, ഇക്ബാൽ മാവിലാടം, എം.ആർ നാസർ, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, കൊടുവള്ളി മണ്ഡലം നേതാക്കന്മാരായ നാസർ അരിയിൽ, മണ്ഡലം സീനിയർ അംഗം അഷ്റഫ് മോഡേൺ ബസാർ, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത് എന്നിവർ സംസാരിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ, അബ്ദുൽ ഹക്കീം അഹ്സനി എന്നിവരുടെ നേതൃത്തിൽ പ്രാർത്ഥന സദസ്സും നടത്തി. ജില്ലാ പ്രവർത്തക സമിതി അംഗം യഹ്യ ഖാൻ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജമാലുദ്ധീൻ കൊടുവള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് മുജീബ് മനയത്ത് നന്ദിയും പറഞ്ഞു. ജലീൽ രാം പൊയിൽ, ശുഐബ് കളരാന്തിരി, കെ.ടി.സവാദ്, നാസർ ചക്കാലക്കൽ, സൈഫു വട്ടോളി എന്നിവർ നേതൃത്വം നൽകി.

