ഓസോൺ ദിന വെബിനാർ
text_fieldsഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച ഓസോൺ ദിന വെബിനാർ
കുവൈത്ത് സിറ്റി: ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് നാഷനൽ ഡയറക്ടറുമായ റിഹാബ് എം. ബോറിസ്ലി ഉദ്ഘാടനം ചെയ്തു.
യു.എൻ കമ്യൂണിറ്റി ഫോർ കെമിക്കൽ ടെക്നിക്കൽ ഓപ്ഷൻസ് കമ്മിറ്റി അംഗം ഡോ. ഫാതിമ അൽ ഷത്തി, പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. കർണൂർ ദൗലത്ത്, ബോർഡ് ഓഫ് സർട്ടിഫൈഡ് സേഫ്ടി പ്രഫഷനൽസ് അമേരിക്ക ഡയറക്ടർ എൻജിനീയർ അശോക് ഗർളപടി, അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്ടി പ്രഫഷനൽസ് കുവൈത്ത് മുൻ പ്രസിഡൻറ് എൻജിനീയർ സുനിൽ സദാനന്ദൻ, ഫെലോ ജീതു പട്ടേൽ എന്നിവർ സംസാരിച്ചു.
ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ട്രഷറർ ബിജു സ്റ്റീഫൻ, പ്രോഗ്രാം കോഒാഡിനേറ്റർ ഷൈനി ഫ്രാങ്ക്, സാമൂഹിക പ്രവർത്തകരായ നൂറുൽ ഹസൻ, ശ്രീബിൻ, വാസു മമ്പാട്, അനിൽ, ഗഫൂർ പിലാത്തറ എന്നിവരും ചാപ്റ്റർ അംഗങ്ങളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.

