കുവൈത്ത് സിറ്റി: ഐ.സി.എഫ് ഗൾഫ് കൗൺസിലിെൻറ ഓക്സിജൻ പ്ലാൻറ് ഫണ്ടിലേക്ക് കുവൈത്ത് സിറ്റി സെൻട്രൽ വിഹിതം നാഷനൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല വടകര ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തിൽ ഓക്സിജൻ പ്ലാൻറ് നിർമിക്കുന്നത്.
കേരള സർക്കാറിെൻറ സഹകരണത്തോടെ ഉയർന്ന നിലവാരത്തിലുള്ള പ്ലാൻറ് ഏറ്റവും ഉചിതമായ സ്ഥലത്താണ് നിർമിക്കുകയെന്നും പ്രതിസന്ധി ഘട്ടത്തിൽ പിറന്ന നാടിന് ആശ്വാസമേകാൻ രംഗത്തിറങ്ങിയ മുഴുവൻ ആളുകളെയും അഭിനന്ദിക്കുന്നതായും കുവൈത്ത് നാഷനൽ കമ്മിറ്റി അറിയിച്ചു.