പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ഒാക്സിജൻ കോൺസെൻട്രേറ്റർ കൈമാറി
text_fieldsപാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ഒാക്സിജൻ കോൺസെൻട്രേറ്റർ കൈമാറുന്നു
കുവൈത്ത് സിറ്റി: സിയസ്കോ കുവൈത്ത് ചാപ്റ്റർ ദമ്മാം കാലിക്കറ്റ് അസോസിയേഷൻ, മറ്റു സംഘടനകൾ, വ്യക്തികൾ നൽകിയ ഒാക്സിജൻ കോൺസെൻട്രേറ്റർ കോഴിക്കോട് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കൈമാറി.
കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് കൈമാറ്റം നിർവഹിച്ചു. ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് പാലിയേറ്റിവ് കെയർ സൊസൈറ്റിയിൽ നടന്ന യോഗത്തിൽ ചെയർമാൻ ബി.വി. ജഅഫർ സ്വാഗതം പറഞ്ഞു.
സിയസ്കോ കുവൈത്ത് ചാപ്റ്റർ പ്രതിനിധി എം.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.എൻ. വലീദ് (സിയസ്കോ), ഇ.ബി. അയ്യൂബ് (സിയസ്കോ കുവൈത്ത് ചാപ്റ്റർ), എം.വി. മുസ്തഫ (ദമ്മാം കാലിക്കറ്റ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു.പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ദിനേശ് വർമ നന്ദി പറഞ്ഞു.