കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി
text_fieldsകുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ തണൽ കൊയിലാണ്ടിക്ക് നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല തണൽ ഭാരവാഹികൾക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ നാടിനെ ചേർത്തു പിടിച്ച് കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ. തണൽ കൊയിലാണ്ടിക്ക് സംഘടനയുടെ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കൂട്ടായ്മയുടെ മുൻ രക്ഷാധികാരി അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി തണൽ ഡയാലിസിസ് സെൻററിൽ നടന്ന പരിപാടിയിൽ കുവൈത്ത് പ്രവാസികളുടെ യാത്രാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തയാറാക്കിയ നിവേദനം കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ വൈസ് പ്രസിഡൻറ് റഷീദ് ഉള്ളിയേരിയും ജഗത് ജ്യോതിയും ജിനീഷ് നാരായണനും ചേർന്ന് എം.എൽ.എക്ക് കൈമാറി.
തണൽ കൊയിലാണ്ടി ജനറൽ സെക്രട്ടറി സഹീർ ഗാലക്സി, തണൽ ഖത്തർ ചാപ്റ്റർ ട്രെഷറർ അഹമ്മദ് മൂടാടി, കൊയിലാണ്ടി നഗരസഭ കൗൺസിലർ അസീസ് മാസ്റ്റർ, ബഷീർ ബാത്ത എന്നിവർ സംസാരിച്ചു.
നജീബ് മണമൽ, തെൽഹത്ത് കൊയിലാണ്ടി, ബഷീർ അമേത്ത്, ശാമിൽ മൊയ്തീൻ കോയ, അൻസാർ കൊല്ലം എന്നിവർ സന്നിഹിതരായി.കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മക്ക് വേണ്ടി ഇല്യാസ് ബഹസ്സൻ സ്വാഗതവും തണൽ കൊയിലാണ്ടിക്ക് വേണ്ടി നൂറുദ്ദീൻ മണമൽ നന്ദിയും പറഞ്ഞു.