ഓവർസീസ് എൻ.സി.പി ഉഴവൂർ വിജയൻ അനുസ്മരണം
text_fieldsഉഴവൂർ വിജയൻ അനുസ്മരണത്തിൽ ഓവർസീസ് എൻ.സി.പി അംഗങ്ങൾ
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി നേതൃത്വത്തിൽ എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമവാർഷികദിനം ആചരിച്ചു. ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഉഴവൂർ വിജയൻ. പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ.സി.പിക്ക് തീരാ നഷ്ടമാണെന്നും യോഗം വ്യക്തമാക്കി.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ, അംഗങ്ങളായ രോഹിത്, സബിത്ത്, ശക്തി, മാത്യു, അരുൺ, വനിത വിഭാഗം അംഗങ്ങളായ സുകന്യ, ശശികല, ആശ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.

