ഓവർസീസ് എൻ.സി.പി ക്വിറ്റ് ഇന്ത്യ ദിനാചരണം
text_fieldsഓവർസീസ് എൻ.സി.പി കുവൈത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് ‘ഗാന്ധിയൻ ആദർശങ്ങളും- ഇന്നത്തെ ഇന്ത്യയും’എന്ന ആശയമുയർത്തി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ.സി.പി - എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഓവർസീസ് എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ വിഷയാവതരണം നടത്തി. ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾക്ക് യോഗം സ്മരണാഞ്ജലി അർപ്പിച്ചു. വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾ രാജ്, വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ മാത്യു വാലയിൽ, സണ്ണി കെ. അല്ലീസ്, രാജേഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

