Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓവർസീസ് എൻ.സി.പി...

ഓവർസീസ് എൻ.സി.പി കൺവെൻഷൻ സംഘടിപ്പിച്ചു

text_fields
bookmark_border
ഓവർസീസ് എൻ.സി.പി കൺവെൻഷൻ സംഘടിപ്പിച്ചു
cancel
camera_alt

ഓവർസീസ് എൻ.സി.പി കൺവെൻഷൻ 

Listen to this Article

കുവൈത്ത് സിറ്റി: ഓവർസീസ് 3എൻ.സി.പി കുവൈത്ത് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡന്റ് ജീവ്സ്‌ എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. മേയ് 24ന് കേരളത്തിൽ കൊച്ചിയിൽ നടക്കുന്ന എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കാനുള്ള പരിപാടികൾ ഏകോപിക്കാനും കൂടുതൽ ഒ.എൻ.സി.പി ഗ്ലോബൽ പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വിജയത്തിനായി പ്രവർത്തനം സജീവമാക്കും.

ഒ.എൻ.സി.പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡന്റുമാരായ സണ്ണി മിറാൻഡ, പ്രിൻസ്, ജോയന്റ് സെക്രട്ടറി അശോകൻ എന്നിവർ കുവൈത്ത് കൺവെൻഷൻ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

Show Full Article
TAGS:Overseas NCP 
News Summary - Overseas NCP organized the convention
Next Story