Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓവർസീസ് എൻ.സി.പി പുതുവത്സര കിറ്റ് വിതരണം
text_fieldsbookmark_border
ഓവർസീസ് എൻ.സി.പി പുതുവത്സര കിറ്റ് വിതരണം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാർഷിക മേഖലയിലെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികൾക്ക് ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ചെയർമാൻ ഹമീദ് പാലേരി, അബ്ദുൽ അസീസ് കാലിക്കത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

