ഓവർസീസ് എൻ.സി.പി പുതുവത്സര ദിന കിറ്റ് വിതരണം
text_fieldsഓവർസീസ് എൻ.സി.പി പുതുവത്സര ദിന കിറ്റ് വിതരണത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പടുന്ന കിറ്റുകൾ വിതരണം ചെയ്തു. ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഫാം ഉടമ ഖാലിദ് സാദ് താഹിർ അൽദമാക്ക് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒ.എൻ.സി.പി വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, ജോയന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ മസർ ആലം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി (പ്രോഗ്രാം) രതീഷ് വർക്കല സ്വാഗതവും അബ്ദുൽ അസീസ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

