ലോക കേരളസഭ പിരിച്ചുവിടൽ വെല്ലുവിളി; ഒഎൻസിപി
text_fieldsകുവൈത്ത് സിറ്റി: ലോക കേരള സഭ പിരിച്ചുവിടുന്നത് പ്രതിഷേധാർഹവും പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നും ഓവർസീസ് എൻ.സി.പി. പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാറുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാററുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. നിലവിലുള്ള ലോക കേരള സഭ സംവിധാനത്തിൽ പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും, കൂടുതൽ കരുത്തോടെ പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും ഓവർസീസ് എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

