കുവൈത്തിൽ അഞ്ചര ലക്ഷത്തിന് മുകളിൽ ആളുകൾ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു
text_fieldsപ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിലെ തിരക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചര ലക്ഷത്തിന് മുകളിൽ ആളുകൾ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു. ഒരു ദിവസം ശരാശരി 15,000ത്തിന് മേൽ ആളുകൾ മൂന്നാം ഡോസ് വാക്സിൻ എടുക്കുന്നുണ്ട്. മിശ്രിഫ് വാക്സിനേഷൻ സെന്ററിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസും റെഡ് ക്രെസന്റ് സൊസൈറ്റി വളന്റിയർമാരും സേവനം ചെയ്യുന്നു. ഇവിടെ 50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തിയാലും വാക്സിൻ നൽകുന്നുണ്ട്. 50ൽ താഴെ പ്രായമുള്ളവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയന്റ്മെന്റ് എടുക്കണം. മിശ്രിഫ് എക്സിബിഷൻ സെന്ററിലെ ഹാൾ ആറിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഹാൾ അഞ്ചിൽ രണ്ടാം ഡോസാണ് നൽകുന്നത്.

