Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒരാഴ്ചക്കിടെ...

ഒരാഴ്ചക്കിടെ 25,000ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ

text_fields
bookmark_border
ഒരാഴ്ചക്കിടെ 25,000ത്തിലധികം   ഗതാഗത നിയമലംഘനങ്ങൾ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനകളിൽ ഒരാഴ്ചക്കിടെ 25,114 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്നുവരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 89 പേരെയും വിസ കാലാവധി കഴിഞ്ഞ 40 പേരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു. ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 237 വാഹനങ്ങളും മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്ത് ഗാരേജിലേക്ക് മാറ്റി. ചെറുതും വലുതുമായ 2443 വാഹനാപകടങ്ങളും ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാത്ത 13 പേരെയും പിടികൂടി.

പട്രോൾ സംഘങ്ങൾ റോഡുകളിൽ 1032 മാനുഷിക സഹായങ്ങളും ഇക്കാലയളവിൽ നൽകി. മയക്കുമരുന്ന് കേസുകളിൽ ആറുപേരെ പിടികൂടി. നിയമലംഘനം നടത്തിയ പ്രായപൂർത്തിയാകാത്ത ആറുപേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. നിയമവാഴ്ചയും റോഡ് സുരക്ഷയും ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗം:ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജഹ്റ എക്‌സ്പ്രസ് ഹൈവേയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ ട്രാഫിക് പട്രോൾ സംഘം കസ്റ്റഡിയിലെടുത്തു. ഖൈറുവാനും ദോഹക്കും ഇടയിലാണ് സംഭവം.

മൊബൈൽ റഡാർ നിരീക്ഷണത്തിലായിരുന്ന പട്രോളിങ് സംഘം വാഹനം അമിതവേഗതയിൽ പായുന്നത് കണ്ട് പിന്തുടർന്ന് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗതാഗത നിയമലംഘനത്തിന് കേസെടുക്കുകയും വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignroadsafety
News Summary - ഒരാഴ്ചക്കിടെ 25,000ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ
Next Story