വിദ്യാഭ്യാസ മേഖലയിലെ മേൽനോട്ടം: കുവൈത്ത്-ഇന്ത്യ യോഗം ചേർന്നു
text_fieldsകുവൈത്ത് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ പ്രതിനിധികൾ യോഗത്തിൽ
കുവൈത്ത് സിറ്റി: ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനായി കുവൈത്തിലെ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും ഇന്ത്യയുടെ ഓഡിറ്റർ ജനറൽ ഓഫിസും യോഗം ചേർന്നു. വൈദഗ്ധ്യം കൈമാറ്റം, മേൽനോട്ട ശേഷി വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ട് ഇരുവിഭാഗവും തമ്മിലുള്ള ധാരണാപത്രത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നാലു ദിവസത്തെ യോഗം.
പൊതു ഫണ്ടുകളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ ഓഡിറ്റ് ചെയ്യേണ്ടതിന്റെ നിർണായക പ്രാധാന്യം യോഗം അടിവരയിടുന്നതായി കുവൈത്ത് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബജറ്റ് വിശകലനം, സംഘടനാ ഘടന വിലയിരുത്തൽ എന്നിവയുൾപ്പെടെയുള്ള ഓഡിറ്റ് സംവിധാനങ്ങൾ വിശദീകരിക്കുന്ന പ്രബന്ധം അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

