ഔവർ ലേഡി ഓഫ് അറേബ്യ ചർച്ചിന് മൈനർ ബസിലിക്ക പദവി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അഹ്മദിയിലെ പുരാതനമായ ഔവർ ലേഡി ഓഫ് അറേബ്യ ചർച്ചിന് മൈനർ ബസിലിക്ക പദവി. ലിയോ പതിനാലാമൻ മാർപ്പാപ്പയാണ് പുതിയ തീരുമാനം എടുത്തത്. ആരാധനാക്രമത്തിലും അജപാലന ജീവിതത്തിലും പ്രത്യേക പ്രാധാന്യമുള്ള പള്ളികൾക്ക് മാർപ്പാപ്പ നൽകുന്ന പദവിയാണ് മൈനർ ബസിലിക്ക.
1948 ഡിസംബർ എട്ടിന് ചെറിയ ചാപ്പൽ ആയാണ് ചർച്ച് ഓഫ് ഔർ ലേഡി ഓഫ് അറേബ്യ ചർച്ചിന്റെ തുടക്കം. പ്രവാസി കത്തോലിക്കാ തൊഴിലാളികൾക്ക് പ്രാർഥനക്കായി 1957 ൽ കുവൈത്ത് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ ചർച്ച് നിർമ്മിച്ചത്. 1949 ൽ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ റോമിൽ വെച്ച് ആശീർവദിച്ച ഔർ ലേഡി ഓഫ് അറേബ്യയുടെ പ്രതിമ പള്ളിയിൽ സ്ഥിതി ചെയ്യുന്നു. പതിറ്റാണ്ടുകളായി, കുവൈത്തിലും ഗൾഫിലുടനീളമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയ ഭവനമായും ഐക്യത്തിന്റെ പ്രതീകമായും നിലനിൽക്കുന്നു.
ദേവാലയം മൈനർ ബസിലിക്ക പദവിയിലേക്ക് ഉയിർത്തനായി പ്രയത്നിച്ച അപ്പസ്തോലിക വികരിയറ്റ് ഓഫ് നോർത്തേൺ അറേബ്യ യുടെ അപ്പസ്തോലിക വികാർ ബിഷപ്പ് ആൽദോ ബാറാർഡി, അഹമ്മദീ ദേവാലയ വികാരി ഫാ. റോസ്വിൻ, കമ്മിറ്റി അംഗങ്ങൾ എന്നിവരെ പ്രസിഡൻ്റ് പോൾ ചാക്കോ പായിക്കാട്ട്, ജനറൽ സെക്രട്ടറി അജു തോമസ് കുറ്റിക്കൽ, ബർസാർ മാത്യു ജോസ് ചെമ്പെത്തിൽ വാട്ടപിള്ളി എന്നിവരുടെ നേതൃത്വത്തിൽ കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

