താൻസനിയയിൽ ജല കിണറുകൾ നിർമിച്ച് നമാ ചാരിറ്റി
text_fieldsകിണർവെള്ളം ലഭിച്ച സന്തോഷം പ്രകടിപ്പിക്കുന്ന താൻസനിയ കുട്ടികളും സ്ത്രീകളും
കുവൈത്ത് സിറ്റി: താൻസനിയയിൽ ജല കിണറുകൾ പൂർത്തിയാക്കി കുവൈത്തിലെ നമാ ചാരിറ്റി. ദാർ എസ് സലാമിൽ 15 കിണറുകളാണ് കുഴിച്ചത്. ജലസുരക്ഷ വർധിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കലും ലക്ഷ്യമിട്ടാണ് പദ്ധതി.
ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളിൽ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് നമാ ചാരിറ്റബിൾ സൊസൈറ്റി കമ്മ്യൂണിക്കേഷൻസ് മേധാവി അബ്ദുൽ അസീസ് അൽ ഇബ്രാഹിം പറഞ്ഞു. സുരക്ഷിതമായ കുടിവെള്ള ലഭ്യത മാന്യമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണെന്നും പൊതുജനാരോഗ്യത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും മൂലക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് ഈ കിണറുകൾ ഗുണകരമാകും. ജലജന്യരോഗങ്ങൾ കുറക്കാനും പ്രദേശങ്ങളിലെ ആരോഗ്യ, പാരിസ്ഥിതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ളവവരുടെ പങ്കാളിത്തത്തോടെ ആവശ്യമുള്ള രാജ്യങ്ങളിൽ ജല പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്നും അബ്ദുൽ അസീസ് അൽ ഇബ്രാഹിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

