തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ഒൗഖാഫ് മന്ത്രാലയത്തിെൻറ കർമപദ്ധതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ ഒൗഖാഫ്, മതകാര്യ മന്ത്രാലയം കർമപദ്ധതികൾ ആവിഷ്കരിച്ചു. മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. ഫരീദ് ഇമാദി വാർത്താകുറിപ്പിൽ അറിയിച്ചതാണിത്. ഒൗഖാഫ് മന്ത്രാലയത്തിലെ ആധുനികവത്കരണത്തിനായുള്ള ഉന്നതതല സമിതിയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. തീവ്രവാദ ആശയങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാവുന്നത് തടയാൻ കമീഷൻ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും.
ഇമാമുമാർക്ക് ഇൗ വിഷയത്തിൽ പ്രത്യേക പരിശീലനം നൽകും. ഇൗ മാസത്തിൽ ഇത്തരത്തിൽ ചില പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇമാമുമാർക്ക് പുറമെ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ സംബന്ധിക്കും. പള്ളികളിൽ നിയമപരമായ അനുവാദം കരസ്ഥമാക്കാതെ പഠന ക്ലാസുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കും. മന്ത്രാലയത്തിെൻറ അനുമതിപത്രമില്ലാതെ ഇത്തരം പരിപാടികൾ പള്ളികളിൽ സംഘടിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും കഴിഞ്ഞ ദിവസം പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയിട്ടുണ്ട്.
രാത്രി പള്ളികളിൽ താമസിക്കുകയും കിടന്നുറങ്ങുകയും ചെയ്യുക, പള്ളി മുറ്റങ്ങളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നിവക്കെതിരെയും മുന്നറിയിപ്പുണ്ട്. വിലക്ക് ലംഘിക്കുന്നുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ബാധ്യത ഇമാമുമാർക്കുണ്ടെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.
കുവൈത്തിൽ ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി ഈയിടെ പിടിയിലായ ഐ.എസ് സംഘത്തിെൻറ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടർന്ന് അധികൃതർ കനത്ത ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.