അംഗങ്ങളുടെ കുടുംബത്തിന് ആശ്വാസമായി ‘ഒരുമ’
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് സഹായ ധനം കൈമാറി.
എടക്കുളം സ്വദേശി അസീസ് പറമ്പിൽ, അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തൃക്കരിപ്പൂർ സ്വദേശി മുജീബ് റഹ്മാൻ, വടശ്ശേരിക്കര സ്വദേശിനി അംബിക വിജയൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ ധനം കൈമാറിയത്.
കോഴിക്കോട് എടക്കുളം സ്വദേശി അസീസ് പറമ്പിൽ പേരിലുള്ള രണ്ട് ലക്ഷം രൂപ സഹായധനം ജമാഅെത്ത ഇസ്ലാമി കൊയിലാണ്ടി ഹൽഖ പ്രസിഡന്റ് മുഹമ്മദലി, അബ്ദുൽ അസീസ്, നൗഫൽ കൊയിലാണ്ടി, മനാഫ് കാപ്പാട്, പി.പി.നജീബ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന് കൈമാറിയതായി ഒരുമ കുവൈത്ത് അറിയിച്ചു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ പേരിലുള്ള മൂന്ന് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡന്റ് ഉമ്മർ മാസ്റ്റർ, വെൽഫയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, അബ്ദുൽ ഖാദർ, അഷ്റഫ്, എൻ.പി. മുനീർ, സക്കീർ ഹുസൈൻ എന്നിവരുടെ നേതൃതത്തിൽ കൈമാറി.
കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി മുജീബ് റഹ്മാന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും, പത്തനംത്തിട്ട വടശ്ശേരിക്കര സ്വദേശിനി അംബിക വിജയന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും സഹായ ധനം ട്രഷറർ അൽത്താഫ്, ആസാദ് എസ്.എ.പി, അൻവർ ഇസ്മായിൽ എന്നിവർ ചേർന്ന് കൈമാറി.
എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് ധന സഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. വർഷവും ഡിസംബറിലാണ് ഒരുമ അംഗത്വ കാമ്പയിൻ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

