‘ഒരുമ’ പുതുവർഷ കാമ്പയിന് തുടക്കം; ഇപ്പോൾ അംഗത്വമെടുക്കാം
text_fields‘ഒരുമ’ സാമൂഹിക ക്ഷേമപദ്ധതി കാമ്പയിൻ കെ.ഐ.ജി, ഒരുമ കേന്ദ്ര-ഏരിയ യൂനിറ്റ് പ്രതിനിധികൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയായ ‘ഒരുമ’യുടെ 2025ലെ കാമ്പയിന് തുടക്കം. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി, ഒരുമ കേന്ദ്ര-ഏരിയ യൂനിറ്റ് പ്രതിനിധികൾ ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഒരുമ ചെയർമാൻ അബ്ദുറഹ്മാൻ കാമ്പയിൻ വിശദീകരിച്ചു. 2024ൽ ഒരുമയിൽ 41 പേർക്ക് മരണാനന്തര സഹായവും കാന്‍സര്‍, കിഡ്നി ഡയാലിസിസ്, ആൻജിയോപ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, സ്ട്രോക്ക് എന്നീ രോഗങ്ങൾക്ക് 106 പേർക്ക് ചികിത്സാസഹായവും നൽകിയതായി ഒരുമ ചെയർമാൻ അബ്ദുറഹ്മാൻ അറിയിച്ചു.
ഒരുമ ഐ.ടി സെൽ ലീഡർ അൻവർ സയീദ് ടെക്നിക്കൽ വിവരണം നൽകി. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് സ്വാഗതവും ഒരുമ സെക്രട്ടറി എസ്.പി നവാസ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 28 വരെയാണ് കാമ്പയിൻ കാലയളവ്. ഈ കാലയളവിൽ നിലവിലെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വമെടുക്കാനും കഴിയും. ഒരുവർഷത്തേക്കാണ് അംഗത്വം നൽകുക.
ഒരുമയിൽ അംഗമായിരിക്കെ മരണപ്പെടുന്നയാളുടെ നോമിനിക്ക് രണ്ട് ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ സഹായധനം ലഭിക്കും. അംഗങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ, (ബൈപാസ് സർജറി), കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 50,000 ഇന്ത്യൻ രൂപയും ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്) എന്നിവക്ക് 25,000 രൂപയും ചികിത്സാ സഹായം നൽകും. വിവരങ്ങൾക്ക്: അബ്ബാസിയ (60022820), ഫർവാനിയ (50079300), കുവൈത്ത് സിറ്റി (99198501), റിഗ്ഗായ് (66097660), സാൽമിയ (66413084), അബൂഹലീഫ (98760453), ഫഹാഹീൽ (66610075) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

