Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​മ പ്ര​വാ​സി...

ഒ​രു​മ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
ഒ​രു​മ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ
cancel
camera_alt

ഒ​രു​മ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻഫ്ല​യ​ർ പ്ര​കാ​ശ​നം കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഒ​രു​മ ചെ​യ​ർ​മാ​ൻ സി.​പി. നൈ​സാം എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​ന് (കെ.​ഐ.​ജി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ഒ​രു​മ​യു​ടെ 2023ലേ​ക്കു​ള്ള അം​ഗ​ത്വ ക്യാ​മ്പ​യി​ന് തു​ട​ക്കം. ര​ണ്ടു മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന കി​ക്കോ​ഫ് മീ​റ്റി​ങ്ങു​ക​ളി​ൽ കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ആ​ക്‌​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ന​ജീ​ബ് എ​ന്നി​വ​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​രു​മ ചെ​യ​ർ​മാ​ൻ സി.​പി. നൈ​സാം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

2011ൽ ​തു​ട​ങ്ങി​യ ഒ​രു​മ പ​ന്ത്ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ര​ണ്ട​ര ദീ​നാ​ർ ന​ൽ​കി ഏ​തൊ​രു മ​ല​യാ​ളി​ക്കും പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാം. അം​ഗ​മാ​യി​രി​ക്കെ മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ നോ​മി​നി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം അം​ഗ​മാ​യി തു​ട​രു​ന്ന​വ​രു​ടെ നോ​മി​നി​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും പ​ദ്ധ​തി ആ​രം​ഭി​ച്ച 2012 മു​ത​ൽ അം​ഗ​മാ​ണെ​ങ്കി​ൽ നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക. കൂ​ടാ​തെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ (ബൈ​പാ​സ്), ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം (ബ്രെ​യി​ൻ സ്ട്രോ​ക്ക്), അ​ർ​ബു​ദം, ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി 25,000 രൂ​പ വ​രെ ചി​കി​ത്സ സ​ഹാ​യ​വും ല​ഭി​ക്കും. കാ​മ്പ​യി​ൻ ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കും. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മാ​ത്ര​മേ അം​ഗ​ത്വ​മെ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യൂ.

വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വം എ​ടു​ക്കാ​നും അ​ബ്ബാ​സി​യ- 600222820, ഫ​ർ​വാ​നി​യ- 66478880, ഫ​ഹാ​ഹീ​ൽ- 65088148, അ​ബു ഹ​ലീ​ഫ- 98760453 സാ​ൽ​മി​യ- 97998785, സി​റ്റി- 94473617, റി​ഗ്ഗാ​യ്- 97322896 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. www.orumakuwait.com എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും സൗ​ക​ര്യ​മു​ണ്ട്.

കി​ക്കോ​ഫ് മീ​റ്റി​ങ്ങി​ൽ കെ.​ഐ.​ജി, യൂ​ത്ത് ഇ​ന്ത്യ, ഐ​വ യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ലു​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​പി. നൈ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സു​ഫ് ദാ​റു​സ്സ​ലാം, ഷു​ക്കൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. കെ.​ഐ.​ജി. സെ​ക്ര​ട്ട​റി പി.​ടി ശാ​ഫി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership Campaign
News Summary - Oruma membership campaign started
Next Story