കുഞ്ഞു മുഹമ്മദിന്റെ കുടുംബത്തിന് ‘ഒരുമ’ ധനസഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരിക്കെ മരണപ്പെട്ട മലപ്പുറം പുന്നപ്പാല സ്വദേശി മഞ്ചേരി വീട്ടിൽ കുഞ്ഞി മുഹമ്മദിന്റെ പേരിലുള്ള ‘ഒരുമ’ ധനസഹായം കൈമാറി.
ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ പ്രസിഡന്റ് പി. അബ്ദുല്ലത്തീഫ് മാസ്റ്റർ സാമൂഹിക പ്രവർത്തകൻ അശ്റഫ് കുരിക്കൾ, ശാന്തി ഹോസ്പിറ്റൽ പ്രതിനിധി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ലക്ഷം രൂപ കൈമാറിയതായി ഒരുമ കുവൈത്ത് അറിയിച്ചു.കുഞ്ഞി മുഹമ്മദ് ദീർഘകാലമായി കുവൈത്ത് ഒരുമ സഹായ പദ്ധതിയിൽ അംഗമായിരുന്നു.
കുവൈത്തിലെ എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് ധന സഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

