നാല് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ‘ഒരുമ’ സഹായധനം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി.
മലപ്പുറം തിരൂർ മംഗലം സ്വദേശി നൂറുൽ ഹാഷിം, കോഴിക്കോട് കൊയിലാണ്ടി കണ്ണങ്കടവ് സ്വദേശി മുഹമ്മദ് അലി, തൃശൂർ നാട്ടിക ബീച്ച് സ്വദേശി സൈനുദ്ദീൻ റാവുത്തർ, മലപ്പുറം എരഞ്ഞിമാങ്ങാട് സ്വദേശിനി നൂർജഹാൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
നാട്ടിൽ മരണപ്പെട്ട തിരൂർ മംഗലം സ്വദേശി നൂറുൽ ഹാഷിമിന്റെ പേരിലുള്ള രണ്ടു ലക്ഷം രൂപയുടെ സഹായധനം ജമാഅത്ത് ഇസ്ലാമി തിരൂർ ഏരിയ വൈസ് പ്രസിഡന്റ് ബഷീർ, സാമൂഹിക പ്രവർത്തകർ ഇബ്രാഹീംകുട്ടി, ഷാജഹാൻ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
നാട്ടിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കോഴിക്കോട് കൊയിലാണ്ടി കണ്ണങ്കാവ് സ്വദേശി മുഹമ്മദ് അലിയുടെ പേരിലുള്ള രണ്ടു ലക്ഷം രൂപയുടെ സഹായധനം വെങ്ങളം ജമാഅത്ത് ഇസ്ലാമി പ്രവർത്തകർ മുഹമ്മദ് കോയ, മാമുക്കോയ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറി. കുവൈത്തിൽ മരണപ്പെട്ട തൃശൂർ നാട്ടിക ബീച്ച് സ്വദേശി സൈനുദ്ദുൻ റാവുത്തറുടെ പേരിലുള്ള രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയതായും ഒരുമ ട്രഷറർ അൽത്താഫ് അറിയിച്ചു.
കുവൈത്തിൽ മരണപ്പെട്ട മലപ്പുറം എരഞ്ഞിമാങ്ങാട് സ്വദേശിനി നൂർജഹാന്റെ പേരിലുള്ള മൂന്നു ലക്ഷം രൂപ ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, സെക്രട്ടറി അൻവർ ഇസ്മായിൽ, സാമൂഹിക പ്രവർത്തകർ റഫീഖ് ബാബു, ഷംസീർ എന്നിവർ മംഗഫിൽ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു.
അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കാന്സര്, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, കിഡ്നി മാറ്റിവെക്കൽ, കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

