ഒരുമ അംഗങ്ങൾക്ക് സമ്മാന പദ്ധതിയുമായി ബി.ഇ.സി എക്സ്ചേഞ്ച്
text_fieldsകുവൈത്ത് സിറ്റി: കെ.െഎ.ജി കുവൈത്ത് നടത്തുന്ന ‘ഒരുമ’ സാമൂഹിക ക്ഷേമ പദ്ധതി അംഗങ്ങൾക ്ക് എക്സ്ചേഞ്ച് പാർട്ണറായ ബി.ഇ.സി പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ബി.ഇ.സി ബ്രാഞ്ചു കൾ /ഓൺലൈൻ /ആപ് വഴി പണമയക്കുന്ന ഒരുമ അംഗങ്ങൾക്ക് മാത്രമായാണ് പ്രത്യേകാനുകൂല്യം നൽകുന്നത്. ഇടപാട് നടത്തിയ തീയതി സഹിതം ഒരുമ ഐ.ഡി കാർഡ് 60028877 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുന്നവരെയാണ് നറുക്കെടുപ്പിൽ പങ്കാളിയാക്കുക. മാർച്ച് വരെയാണ് പ്രമോഷൻ കാലയളവ്.
കൂടുതൽ തവണ പണമയക്കുമ്പോൾ കൂടുതൽ സമ്മാനത്തിനുള്ള അവസരവും കിട്ടുന്നുവെന്ന് അധികൃതർ അറിയിച്ചു. ‘ഒരുമ’ കുവൈത്ത് സിറ്റി പ്രചാരണോദ്ഘാടനം ബി.ഇ.സി ജനറൽ മാനേജർ മാത്യൂസ് സി. വർഗീസ് നിർവഹിച്ചു. ബിസിനസ് ഡെവലപ്മെൻറ് മാനേജർ രാംദാസ് നായർ, മാർക്കറ്റിങ് മാനേജർ തൗഫീക്, ഒരുമ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്.എ.പി. ആസാദ്, റിശ്ദിൻ അമീർ, എ.സി. സാജിദ്, സിറ്റി ഏരിയ കൺവീനർ റഫീഖ് തലശ്ശേരി, കെ.െഎ.ജി വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി സി.കെ. നജീബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
